Saturday, December 12, 2009

വിടപറയുകയായി ....

മഴപെയ്തു മാനം തെളിഞ്ഞ ഒരു സായന്തനത്തില്‍കണ്ടുമുട്ടുകയായിരുന്നു ആ
പൂത്തുമ്പികള്‍. അപ്പോള്ളവരറിഞ്ഞില്ല ഒരിക്കലും പിരിയാനാകത്തവിധം അടുത്തുപോകുമെന്നു...

ദുഖവും സന്തോഷവും ഒരുപോലെ പങ്കുവച്ച നല്ലനിമിഷങ്ങള്‍ ... സൗഹൃദത്തിന്റെ തോണിയില്‍ അവരൊന്നായി തുഴയുകയായിരുന്നു.വല്ലപ്പോഴുമുണ്ടാകുന്ന വേലിയേറ്റങ്ങള്‍ അവരുടെ താളം തെറ്റിക്കുമെങ്കിലും അത് വളരെ നൈമിഷികമായ ഒന്നു മാത്രമായിരുന്നു ... മഴത്തുള്ളികളുടെ താളത്തിനൊപ്പം നൃത്തം വച്ചും കാറ്റില്‍ തന്‍റെ വര്‍ണച്ചിറകുകള്‍ വിരിച്ചും അവര്‍ പാറി നടന്നു.

പക്ഷെ കാലം അതിന്‍റെ ജൈത്ര യാത്ര തുടര്‍ന്നു കൊണ്ടിരുന്നു.ഋതുക്കള്‍ മാറുന്നത് അവരറിഞ്ഞില്ല. എരിയുന്ന വേനലിന്റെ കിരണങ്ങള്‍ ഏറ്റപ്പോഴാണ് ഇതാ വിടപറയലിന്റെ നിമിഷം ആഗതമായിരിക്കുന്നു എന്ന് അവരറിഞ്ഞത് . ആ തീവ്രമായ സുര്യരശ്മികള്‍ അവരുടെ ചിറകുകളെ മാത്രമല്ല മനസ്സിനെയും വല്ലാതെ പൊള്ളിച്ചു. ഉള്ളുരുകുന്ന വേദനയോടെ അവരിതാ വിടപറയുകയായി...

കാലത്തിന്‍റെ കരുക്കള്‍ നീക്കുന്ന ഈശ്വരനോട് അവര്‍ പ്രാര്‍ത്ഥിക്കുകയാണ് അതിനായി കാത്തിരിക്കുകയാണ്‌ .... എന്തിനാണെന്നോ .... വീണ്ടും ഒരു മഴക്കാലത്തിനായി....

5 comments:

  1. its the first blog by poothumbikal.. so if there any mistake plz tell us..

    ReplyDelete
  2. നന്നായിട്ടുണ്ട്‌.. വീണ്ടും സ്നേഹത്തിന്റെ എല്ലാ മഴക്കാലങ്ങളിലും പൂത്തുമ്പികള്‍ ഒന്നിക്കട്ടെ , വിടപറയുന്നത് ഒരിക്കലും പിരിയാന്‍ വേണ്ടിയല്ല, വീണ്ടും ഒന്നിക്കാന്‍ വേണ്ടിയാണു...ആശംസകള്‍..

    ReplyDelete
  3. കൊള്ളാം. നല്ല എഴുത്ത്.

    ReplyDelete
  4. i can't under stand pls write english also.......

    ReplyDelete